കൂടുതല്‍ കുട്ടികള്‍ ജനിക്കാന്‍ എഐ കാരണമാകുമെന്നും ജനന നിരക്ക് കുറയുന്നത് വലിയ പ്രശ്നമെന്നും ഓപ്പൺ എഐ ബോസ്
സാം ആള്‍ട്ട്മാന്‍. കുടുംബവും സമൂഹമൊക്കെ നമ്മെ കൂടുതൽ സന്തോഷവാന്മാരാക്കും. അതിലേക്ക് എല്ലാവരും ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷ.
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ), ഇപ്പോഴും സാങ്കൽപ്പികം മാത്രമായ എഐയുടെ ഈ വിഭാഗത്തിന് മനുഷ്യനെ പോലെ ചിന്താശേഷി ഉണ്ടാകും. ഇത്തരം ഒരു കണ്ടുപിടുത്തം നടന്നാൽ അത് സമൂഹത്തിന്റെ ഘടനയെ തന്നെ മാറ്റും. ആ മാറ്റം കുഞ്ഞുങ്ങളെ വളർത്താൻ കൂടുതൽ സഹായിക്കുന്ന തരത്തിലാകുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ സംരംഭകനായ നിഖിൽ കമ്മത്തുമായുള്ള പോഡ്കാസ്റ്റിലാണ് ആൾട്ട്മാൻ ഇക്കാര്യം പറഞ്ഞത്.

