ഏകനേതൃത്വ വിഷയം എഐഎഡിഎംകെയില്‍ പിളര്‍പ്പിന് വഴിയൊരുക്കുന്നു. പാര്‍ട്ടിയുടെ കോഓര്‍ഡിനേറ്റര്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വമാണ് ഏകനേതൃത്വ ആവശ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സഹ കോഓര്‍ഡിനേറ്ററായ മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ എഐഎഡിഎംകെയുടെ ഏക നേതാവ് പദവിയിലെത്തുമെന്ന സൂചനകളാണ് പനീര്‍സെല്‍വത്തെ അസ്വസ്ഥമാക്കിയത്.
ഇന്ന് നടക്കാനിരിക്കുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ആരും പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പനീര്‍സെല്‍വം അംഗങ്ങള്‍ക്കെല്ലാം കത്തയച്ചു. യോഗം മാറ്റിവയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. 2500ലധികം അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ന് കൗണ്‍സില്‍ നടക്കുന്നത്. 2,645 പേരാണ് കൗണ്‍സിലില്‍ ആകെയുള്ളത്.
വാനകരത്ത് നടക്കുന്ന സമ്മേളനത്തില്‍ അംഗങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷണക്കത്തിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡിയോ ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല. പളനിസ്വാമിയും അനുയായികളും ജനറല്‍ കൗണ്‍സിലിന് ഒരുക്കങ്ങള്‍ തുരുമ്പോള്‍, പനീര്‍സെല്‍വം തുടര്‍നടപടികള്‍ എന്തുവേണമെന്ന കൂടിയാലോചനകളിലാണ്.
english summary; aiadmk updates
You may also like this video;