Site iconSite icon Janayugom Online

ബാങ്കിങ് മേഖലയിലെ ജോലിഭാരം കൂട്ടുന്നു: സി എച്ച് വെങ്കടാചലം

ആവശ്യത്തിന് നിയമനങ്ങൾ നടക്കാത്തത് മൂലം ബാങ്കിങ് മേഖലയിൽ രണ്ടു ലക്ഷത്തോളം ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യം ജീവനക്കാരുടെ ജോലിഭാരം വര്‍ധിപ്പിച്ചതായി ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം. ദേശീയ ജനറൽ കൗൺസിൽ യോഗത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ് സ്വാഗതവും സംസ്ഥാന സെക്രട്ടറി സി കെ ജയപ്രകാശ് നന്ദിയും പറഞ്ഞു. 

ദേശീയ പ്രസിഡന്റ് രാജൻ നഗർ അധ്യക്ഷത വഹിച്ച ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ സി എച്ച് വെങ്കടാചലം റിപ്പോർട്ട് അവതരിപ്പിച്ചു. കെ എസ് കൃഷ്ണ സ്വാഗതം പറഞ്ഞു. നാനൂറോളം അംഗങ്ങൾ പങ്കെടുക്കുന്നു. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച പന്ത്രണ്ടാം വ്യവസായ തല ഉഭയകക്ഷി കരാർ, കിട്ടാക്കടങ്ങൾ വൻതോതിൽ എഴുതിത്തള്ളുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ചർച്ച നടന്നു. പൊതുസമ്മേളനം എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്തു. എഐബിഇഎ ദേശീയ ഭാരവാഹികൾക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. യോഗം നാളെ സമാപിക്കും.

Eng­lish Summary:AIBEA Nation­al Gen­er­al Coun­cil meet­ing started
You may also like this video

Exit mobile version