കെപിസിസി ഭാരവാഹികൾ നിർജീവമെന്ന് എഐസിസി റിപ്പോർട്ട്. ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്നും എഐസിസി റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. എഐസിസിസി സെക്രട്ടറിമാരുടെ റിപ്പോർട്ടിലാണ് കെപിസിസി നിര്‍ജീവമാണെന്ന പരാമർശമുള്ളത്.
വിശ്വനാഥ പെരുമാളും, വി വി മോഹനും നൽകിയ റിപ്പോർട്ടിലാണ് കെപിസിസി നിർജീവമാണെന്ന പരാമർശം ഉള്ളത്. 20‑ൽ അധികം ഭാരവാഹികളെ മാറ്റണമെന്നും റിപ്പോർട്ടിലുണ്ട്.എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ ഒഴികെ ബാക്കിയുള്ള ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ കെപിസിസി പുനസംഘടിപ്പിക്കാൻ ആലോചനയുണ്ട്.
വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും രണ്ടുതട്ടിലാണ്. കെപിസിസി പുനസംഘാടനത്തിൽ തഴയപ്പെട്ടാൽ പ്രതിഷേധിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗ്രൂപ്പുകൾ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിയെ ശക്തിപ്പെടുത്താനാണ് പുനസംഘാടനത്തിന് ശ്രമിക്കുന്നത്.