വീരമലക്കുന്നിൽ ഓഗസ്റ്റ് 15 ന് വൈകിട്ട് നാലിന് എഐ വൈ എഫ് യുവ സംഗമം നടത്തുന്നു. ഭരണഘടനയെ സംരക്ഷിക്കാൻ, മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യത്തോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കൂടിയാണ് ക്യാമ്പയിൻ നടത്തുന്നത്. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
സിപിഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സി വി വിജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗങ്ങളായ പി വിജയകുമാർ, മുകേഷ് ബാലകൃഷ്ണൻ, പി ഭാർഗ്ഗവി രവീന്ദ്രൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. ചെയർമാനായി മുകേഷ് ബാലകൃഷ്ണനെയും വൈസ് ചെയർമാനായി കെ സുന്ദരൻ, കൺവീനറായി ദിലീഷ് കെവി , ജോയിന്റ് കൺവീനറായി പ്രദീഷ് ടി കെ എന്നിവരെയും തെരഞ്ഞെടുത്തു.

