Site iconSite icon Janayugom Online

വ്യാപാരബന്ധം ശക്തമാക്കല്‍ ലക്ഷ്യം; റഷ്യന്‍ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സെര്‍ജി ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. ഉക്രെയ്‌നിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ നേതാവാണ് ലാവ്റോവ്.

വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലാവ്റോവിന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ യുക്രൈനില്‍ സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ഇന്ത്യ റഷ്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയിലും റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

Eng­lish sum­ma­ry; Aims to strength­en trade ties; Russ­ian For­eign Min­is­ter arrives in India today

You may also like this video;

Exit mobile version