Site iconSite icon Janayugom Online

ഇലോൺ മസ്ക്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്

ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒരാളും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്കിനെതിരെ ലൈംഗിക ആരോപണം. എയര്‍ഹോസ്റ്റസാണ് മസ്കിനെതിരെ ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. 2016ൽ വിമാനത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ 2018ൽ സ്‌പേസ്എക്‌സ് 2,50,000 ഡോളർ നൽകിയെന്നുമാണ് ആരോപണം. സ്‌പേസ് എക്‌സിന്റെ കോർപറേറ്റ് ജെറ്റ് ഫ്ലൈറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി. ഒരു സുഹൃത്ത് വഴിയാണ് എയർ ഹോസ്റ്റസിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത്.

അതേസമയം, ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്ന് മസ്ക് വിശേഷിപ്പിച്ചു. അവര്‍ നല്‍കിയ ചലഞ്ച് ഏറ്റെടുക്കുന്നതായും എന്നാല്‍ എന്റെ ശരീരത്തില്‍ അവര്‍ കണ്ടെത്തിയ എന്തെങ്കിലും ടാറ്റുവോ മറ്റ് അടയാളങ്ങളെയോ കുറിച്ച് വെളിപ്പെടുത്തട്ടേയെന്നും മസ്ക് പറഞ്ഞു.

Eng­lish Sum­ma­ry: Air host­ess with sex­u­al alle­ga­tions against Elon Musk

You may like this video also

Exit mobile version