Site iconSite icon Janayugom Online

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും അഞ്ച് വിമാനത്താവളങ്ങളിലും ബോംബ് ഭീഷണി

എയർ ഇന്ത്യ എക്സ്പ്രസിന്റെ വാരണാസി വിമാനത്തിന് ബോംബ് ഭീഷണി. വിമാനം വാരാണസി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ ആളുകളെ ഇറക്കി സുരക്ഷാപരിശോധനകൾ നടത്തിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 

ഇൻഡിഗോക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് ലഭിച്ച സന്ദേശം. ഇന്ന് ഉച്ചക്ക് ശേഷമാണ് ഇൻഡിഗോക്ക് ഭീഷണിസന്ദേശം ലഭിച്ചതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. 

ഡൽഹി സ്ഫോടനത്തിന് പിന്നാലെയാണ് വിമാനങ്ങള്‍ക്ക് ഭീക്ഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. സ്ഫോടനത്തി 13 ജീവനുകളാണ് നഷ്ടമായത്. അതീവ സുരക്ഷയാണ് രാജ്യതലസ്ഥാനത്തിപ്പോള്‍. 

Exit mobile version