Site icon Janayugom Online

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 382 എന്ന മോശം വിഭാഗത്തിലെത്തിയിരിക്കുകയാണെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് അറിയിച്ചു. ഛാഠ് പൂജയ്ക്ക് മുന്നോടിയായി യമുന നദിയിലെ വിഷപ്പത ബോട്ടുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു.
ഡല്‍ഹിയുടെ സമീപപ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 334 ആയിരുന്നു. അതാണിപ്പോള്‍ 382 ആയി ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്. ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍നിന്നുള്ള പുകയും വൈക്കോല്‍ കത്തിക്കുന്നതുമാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണം. ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വൈക്കോല്‍ കത്തിച്ചതാണ് രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം വര്‍ധിക്കാന്‍ കാരണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

Eng­lish Sum­ma­ry: Air pol­lu­tion in Del­hi is at an all-time high

You may like this video also

Exit mobile version