Site iconSite icon Janayugom Online

അന്തരീക്ഷ മലിനീകരണം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുസ് വര്‍ഷങ്ങളോളം കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി,വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുളളത്. 2019ല്‍ ആവിഷ്കരിച്ച നാഷണല്‍ ക്ലീന്‍ എയര്‍ എനര്‍ജി പ്രോഗ്രാമിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടും ആരാഞ്ഞിട്ടുണ്ട്. വായുമലിനീകരണം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ യഥാര്‍ത്ഥ്യമാണെങ്കില്‍ ജീവിക്കാനുള്ള അവകാശത്തിന്റെ ഗുരുതര പ്രശ്നമാണ് വിഷയം ഉന്നയിക്കുന്നതെന്ന് എന്‍എച്ച്ആര്‍സി ചൂണ്ടിക്കാട്ടി. 

അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യക്കാരുടെ ആയുസില്‍ അഞ്ച് വര്‍ഷം കുറയുന്നു എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഡല്‍ഹിയില്‍ ജീവിക്കുന്നവര്‍ക്ക് മലിനീകരണം മൂലം ആയുസിന്റെ 9.5 വര്‍ഷങ്ങള്‍ നഷ്ടപ്പെടും. ഉത്തര്‍പ്രദേശ്, ബിഹാര്‍, ത്രിപുര എന്നിവ രാജ്യത്തെ ഏറ്റവും മലിനീകരണമുള്ള സംസ്ഥാനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

Eng­lish Summary:Air Pol­lu­tion: The Human Rights Com­mis­sion vol­un­tar­i­ly filed a case
You may also like this video

Exit mobile version