Site iconSite icon Janayugom Online

വിമാനത്തിലെ അക്രമശ്രമം; മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും

CMCM

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് അക്രമശ്രമം നടത്തിയ സംഭവത്തില്‍ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും. മൂന്നാം പ്രതി മട്ടന്നൂരിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് നാരായണനാണ് ഒളിവില്‍ കഴിയുന്നത്.

സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെയാണ് വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി പ്രധനസ്ഥലങ്ങളിലെല്ലാം ലുക്ക്ഔട്ട് സര്‍ക്കുലര്‍ കൈമാറാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ രണ്ടുപേരെ വിമാനത്താവളത്തില്‍ പിടിച്ചുവച്ചപ്പോള്‍ സുനിത് മാത്രം രക്ഷപെടുകയായിരുന്നു.

Eng­lish sum­ma­ry; Air vio­lence; A look­out cir­cu­lar will be issued today for the third accused

You may also like this video;

Exit mobile version