Site iconSite icon Janayugom Online

വിമാനത്തിനുള്ളില്‍ എയർഹോസ്റ്റസിനെ പീഡിപ്പിച്ചു: യാത്രക്കാരന്‍ അറസ്റ്റില്‍

flightflight

ദുബായ്-അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന പരാതിയിൽ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിലെ കോട്‌ലി ഗ്രാമത്തിൽ നിന്നുള്ള യാത്രക്കാരന്‍ രജീന്ദർ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച എയർ ഹോസ്റ്റസുമായി ഇയാള്‍ തർക്കത്തിൽ ഏർപ്പെടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. വിവിധ വകുപ്പുകള്‍പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. 

Eng­lish Sum­ma­ry: Airhost­ess molest­ed inside flight: pas­sen­ger arrested

You may also like this video

Exit mobile version