Site iconSite icon Janayugom Online

സ്വര്‍ണക്കടത്ത് നടത്താന്‍ യാത്രക്കാരന് സൗകര്യമേര്‍പ്പെടുത്തിയ വിമാനത്താവളത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

goldgold

യാത്രക്കാരനെ സ്വര്‍ണക്കടത്തിന് സഹായിക്കുകയും കടത്തിയ സ്വര്‍ണം സ്വീകരിക്കുകയും ചെയ്ത വിമാനത്താവളത്തിലെ ജീവനക്കാരന്‍ അറസ്റ്റിലായി. അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി (എസ്‌ജിആർഡിജെഐ) അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സ്വർണം കടത്തിയ സംഭവത്തില്‍ ദുബായില്‍ നിന്നുള്ള യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ എയ്‌റോബ്രിഡ്ജ് ഓപ്പറേറ്ററിന്റെ പങ്ക് വ്യക്തമാകുകയായിരുന്നു. യാത്രക്കാരനെയും പിടികൂടിയതായി അധികൃതർ അറിയിച്ചു.
ശനിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ യാത്രക്കാരനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 587 ഗ്രാം ഭാരമുള്ള സ്വർണക്കട്ടി യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി കസ്റ്റംസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിപണിയിൽ 31 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണക്കട്ടിയാണ് പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിൽ, രണ്ട് സ്വർണക്കട്ടികൾ തന്റെ കൈവശമുണ്ടെന്നും അതിലൊന്ന് എയ്‌റോബ്രിഡ്ജ് ഓപ്പറേറ്റർക്ക് കൈമാറുകയും ചെയ്തതായി യാത്രക്കാരൻ സമ്മതിക്കുകയും ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിലെ എയ്‌റോബ്രിഡ്ജ് പ്രവർത്തനങ്ങളുടെ കരാറുള്ള കമ്പനിയിലെ ജീവനക്കാരനായിരുന്നു ഓപ്പറേറ്റർ. തുടർന്നു നടത്തിയ അന്വേഷണത്തിൽ മുൻപും സ്വർണം കടത്തുന്നതിൽ പങ്കുണ്ടെന്നു ഇയാള്‍ സമ്മതിച്ചു.അതേ കമ്പനിയിൽ എയ്‌റോബ്രിഡ്ജ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സഹപ്രവർത്തകന് ഇയാൾ കടത്തിയ സ്വർണം കൈമാറുകയായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇരുവരെയും അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും മറ്റ് എയ്‌റോബ്രിഡ്ജ് ഓപ്പറേറ്ററെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Air­port employ­ee arrest­ed for facil­i­tat­ing gold smuggling

You may like this video also

Exit mobile version