Site iconSite icon Janayugom Online

എയര്‍ടെല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി

എയര്‍ടെല്‍ താരിഫ് നിരക്കുകള്‍ 25 ശതമാനം ഉയര്‍ത്തി. ഒരു ഉപഭോക്​താവിൽ നിന്നും ശരാശരി വരുമാനം 200 രൂപയാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ്​ നടപടി. നിലവിൽ ഒരു ഉപഭോക്താവിൽ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം 153 രൂപയാണ്​. നിരക്ക്​ ഉയർത്തിയതോടെ അൺലിമിറ്റഡ്​ കോളും പ്രതിദിനം 100 എസ്​എംഎസുകളും രണ്ട്​ ജിബി ഡാറ്റയും നൽകുന്ന എയർടെല്ലിന്റെ പ്ലാനിന്​ 179 രൂപയായിരിക്കും നിരക്ക്​. നിലവിൽ ഇത്​ 149 രൂപയാണ്.

മൊബൈൽ താരിഫ്​ നിരക്ക്​ ഉയർത്തിയതിന്​ പിന്നാലെ ഓഹരി വിപണിയിലും എയർടെൽ നേട്ടമുണ്ടാക്കി. ഓഹരിവില മൂന്ന്​ ശതമാനം ഉയർന്നു. 738 രൂപയ്ക്കായിരുന്നു വിപണിയിൽ എയർടെൽ ഓഹരികളുടെ വ്യാപാരം നടന്നത്.

Eng­lish Sum­ma­ry: Air­tel rais­es tariffs

You may like this video also

Exit mobile version