അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സെക്രട്ടേറിയറ്റിലേക്കും 13 ജില്ലാ കേന്ദ്രങ്ങളിലേക്കും എഐഎസ്എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിക്കും. കോവിഡാനന്തര കാലഘട്ടത്തിൽ പുത്തൻ പ്രതീക്ഷകളോട് കൂടി കലാലയങ്ങൾ ചുവടുവയ്ക്കുമ്പോൾ പുത്തൻ ദേശീയ വിദ്യാഭ്യാസത്തിന്റെ മറപറ്റി കലാലയങ്ങളെ കച്ചവടവല്ക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്ര ഗവൺമെന്റ് നടത്തുത്.
എന്‍ഇപി 2020 ന് പകരം സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുക, കലാലയ രാഷ്ട്രീയ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുക, യൂണിവേഴ്സിറ്റി ഫീസ് ഏകീകരിക്കുക, ഹയർ സെക്കൻഡറി രംഗം വരെ സൗജന്യ യാത്ര അനുവദിക്കുക, ഉച്ചഭക്ഷണം നൽകുക, സമയബന്ധിതമായി യൂണിഫോം വിതരണം ചെയ്യുക എന്നിവയുൾപ്പെടെ 52 ആവശ്യങ്ങൾ അടങ്ങിയ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ചുകൾ സംഘടിപ്പിക്കുന്നത്.
അവകാശപത്രിക എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റവന്യു മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് എന്നിവർ സന്നിഹിതരായിരുന്നു.
English summary;AISF Student March Today
You may also like this video;