Site icon Janayugom Online

നികുതി അടച്ചില്ല; ഐശ്വര്യ റായിക്ക് നോട്ടീസ്

നടി ഐശ്വര്യ റായി ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള 1 ഹെക്ടർ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സർക്കാർ നോട്ടീസ് അയച്ചത്. രണ്ട് ദിവസത്തിനുള്ളിൽ നികുതി അടക്കുമെന്ന് നടി അരിയിച്ചതായാണ് റിപ്പോര്‍ട്ട്.

2023 ജനുവരി 9ലെ നോട്ടീസിൽ പറയുന്നത് പ്രകാരം, 21,960 രൂപയാണ് നികുതി ഇനത്തിൽ ഐശ്വര്യ നൽകാനുള്ളത്. കുടിശ്ശിക തുക ഒരു വർഷത്തേക്കാണ്, പത്ത് ദിവസത്തിനുള്ളിൽ തുക അടയ്‌ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

ഐശ്വര്യ റായി ബച്ചൻ 2009 ലാണ് ഭൂമി വാങ്ങിയത്. ഇതാദ്യമായിട്ടാണ് നികുതി അടക്കാൻ വീഴ്ച വരുത്തുന്നതെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Eng­lish Sum­ma­ry: Aish­warya Rai Bachchan gets notice for non-pay­ment of land tax
You may also like this video

Exit mobile version