Site iconSite icon Janayugom Online

കടൽ മണൽ ഖനനത്തിനെതിരെ എഐടിയുസി ബഹുജന ശൃംഖല

പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിന്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എഐടിയുസി ബഹുജന ശൃംഖല സൃഷ്ടിച്ച് പ്രതിഷേധിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങളുടെ ജീവിത സുരക്ഷയും ജനവികാരവും മാനിച്ച് കടൽ മണൽ ഖനനപദ്ധതിയിൽ നിന്നും പിൻതിരിയണമെന്ന് കേന്ദ്ര സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് അധ്യക്ഷത വഹിച്ചു.

എൻ കെ അക്ബർ എംഎല്‍എ മുഖ്യാതിഥിയായി. എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. മത്സ്യ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ സി സതീശൻ, ഇ ടി ടൈസൻ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ, വി ആർ മനോജ്, കെ എം ജയദേവൻ, ഗീത ഗോപി, എ എസ് സുരേഷ് ബാബു, രാഗേഷ് കണിയാം പറമ്പിൽ. എൻ കെ സുബ്രഹ്മണ്യൻ, വി എ ഷംസുദ്ദീൻ, എ എം സതീന്ദ്രൻ, സി വി ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സർക്കാരിന്റെ ബ്ലു ഇക്കണോമി നയത്തിന്റെ ഭാഗമായി കടലിലെ ധാതുസമ്പത്ത് സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്തുവിൽക്കുന്നതിന് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നു. ഗുജറാത്തിലെ പോർബന്തർ തീരത്തുള്ള കടലിൽ നിന്ന് ചുണ്ണാമ്പും അന്തമാനിലെ നിക്കോബാർ തീരമേഖലയിലെ കടലിൽ നിന്ന് പോളിമെറ്റാലിക് പദാർത്ഥങ്ങളും കൊല്ലം, പരപ്പ തീരത്തുള്ള കടലിൽ നിന്നും മണലും ഖനനം ചെയ്യുന്നതിനുള്ള നീക്കം ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ ചാവക്കാട് കടലും ലക്ഷ്യമിടുന്നത്. 

Exit mobile version