Site iconSite icon Janayugom Online

അസമില്‍ ഡി-വോട്ടര്‍മാരെയും, എന്‍ആര്‍സി പ്രശ്നങ്ങളും സൃഷ്ടിച്ചതിന് പിന്നില്‍ കോണ്‍ഗ്രസെന്ന് എഐയുഡിഎഫ്

അസമില്‍ ഡി-വോട്ടര്‍മാരെയും എന്‍ആര്‍സി പ്രശ്നങ്ങളും സൃഷ്ടിച്ചതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എഐയുഡിഎഫ് മേധാവി ബദറുദ്ദീന്‍ അജ്മല്‍ ആരോപിച്ചു. അസമിലെ ബാര്‍പേട്ട ജില്ലിയിലെ കടംതോലയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഓള്‍ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക്ഫ്രണ്ട് പ്രസിഡന്റും ലോക്സഭാ എംപിയുമായ ബദറുദ്ദീന്‍ അജ്മല്‍. അദ്ദേഹം കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത് .

സംസ്ഥാനത്തെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ .ഡി-വോട്ടർമാരുമായും എൻആർസിയുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു കോൺഗ്രസ് സർക്കാരാണ് സംസ്ഥാനത്ത് തടങ്കൽപ്പാളയങ്ങൾ നിർമ്മിച്ചതെന്ന് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. 

പ്രഫുല്ല മഹന്തയുടെ സർക്കാരിന്റെ കാലത്ത് ഏകദേശം 1 ലക്ഷം ഡി-വോട്ടർമാരെ സൃഷ്ടിച്ചതായി ബദരുദ്ദീന്‍ അഭിപ്രായപ്പെട്ടു. തരുൺ ഗൊഗോയിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിനുള്ളിൽ 5 ലക്ഷം ഡി വോട്ടർമാരെ സൃഷ്ടിക്കാൻ കോൺഗ്രസ് സർക്കാരിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary: 

AIUDF blames Con­gress for cre­at­ing D‑voters, NRC issues in Assam

You may also like this video:

Exit mobile version