എഐവൈഎഫ് 17-ാം ദേശീയ പ്രതിനിധി സമ്മേളനത്തിന് തിരുപ്പതിയില്‍ തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന സമ്മേളനം സുപ്രീം കോടതി മുൻ ജസ്റ്റിസ് ജെ ചെലമേശ്വർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പ്രസിഡന്റ് സുഖ്ജിന്ദർ മഹേശരി പതാക ഉയർത്തി. സിപിഐ ദേശീയ സെക്രട്ടി ഡോ. കെ നാരായണ സ്വാഗതം പറഞ്ഞു. കിസാൻ സഭ ജനറൽ സെക്രട്ടറി ആർ വെങ്കയ്യ, എന്‍എഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷ സിദ്ധു, ബികെഎംയു ജനറൽ സെക്രട്ടറി എൻ പെരിയ സ്വാമി, എഐടിയുസി ദേശീയ എക്സിക്യൂട്ടീവ് അംഗം ബി വി കൊണ്ടല റാവു, ഡിവൈഎഫ് ഐ പ്രസിഡന്റ് എ എ റഹീം എംപി, ആർവൈഎഫ് നേതാവ് സുന്ദര രാജൻ, എഐവൈഎൽ നേതാവ് ജഗദീഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അനുശോചന പ്രമേയം ടി ടി ജിസ്‌മോന്‍ അവതരിപ്പിച്ചു. എൻ അരുൺ, സുഖ്ജിന്ദർ മഹേശരി, ഡോ. സയ്യിദ് വലിയുള്ള ഖാദിരി, റോഷൻകുമാർ സിൻഹ, ആർ ടി റഡേക്കർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.
എഐവൈഎഫ് 17-ാം ദേശീയ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

