സന്നദ്ധ സേന പ്രവർത്തനങ്ങൾക്കായി സംസ്ഥാന വ്യാപകമായി പരിശീലനം ലഭിച്ച 10,000 പേരുടെ സേനയുമായി എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്സ്. കഴിഞ്ഞ പ്രളയകാലത്തും കോവിഡ് കാലത്തും ഭഗത് സിങ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ നിരവധി സന്നദ്ധ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് യൂത്ത് ഫോഴ്സിന്റെ പ്രവർത്തനം വിപുലീകരിക്കുന്നത്. വാർഡ് തലം വരെ സേനാംഗങ്ങളുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
യൂത്ത് ഫോഴ്സിന്റെ യൂണിഫോം പ്രകാശനം സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനും, പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി എസ് സുപാൽ എംഎൽഎയും നിർവഹിച്ചു. യൂത്ത് ഫോഴ്സ് പ്രവർത്തന പരിപാടിയും ലക്ഷ്യങ്ങളും വിഷയത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, സുരക്ഷാ ബോധവൽക്കരണം എന്ന വിഷയത്തില്‍ ദുരന്ത നിവാരണ അതോറിറ്റി കോട്ടയം ജില്ലാ കൺവീനർ ദീപു തോമസ്, ഫസ്റ്റ് എയ്ഡ് ട്രെയിനിങ് എന്ന വിഷയത്തില്‍ ഡോ. അനിൽ കുമാര്‍ എന്നിവര്‍ ഇന്നലെ ക്ലാസ് നയിച്ചു.
സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എൽ ഗോപിനാഥപിള്ള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം സലീം, മണ്ഡലം സെക്രട്ടറി അജയപ്രസാദ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വിനീത വിൻസന്റ്, ജില്ലാ പ്രസിഡന്റ് ടി എസ് നിധീഷ്, മണ്ഡലം സെക്രട്ടറി എസ് രാജ് ലാൽ എന്നിവർ സംസാരിച്ചു.
സംസ്ഥാന ക്യാപ്റ്റനായി എസ് വിനോദ് കുമാർ, വൈസ് ക്യാപ്റ്റൻമാരായി ടി വി രജിത, സി പി നിസാർ, കനിഷ്കൻ, ട്രെയിനിങ് കോഓര്‍ഡിനേറ്ററായി ദീപു തോമസ് ഉൾപ്പെടെ 39 അംഗ സംസ്ഥാന സബ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
English Summary: AIYF Bhagat Singh Youth Force with an army of 10,000 for voluntary service
You may like this video also