Site iconSite icon Janayugom Online

എഐവൈഎഫ് ബ്ലാക്ക് മാര്‍ച്ച് നടത്തി

ചേര്‍ത്തല: മണിപ്പൂരിലെ വംശീയ കലാപം തടയാനാവാത്ത ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെ എഐവൈഎഫ് ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്ലാക്ക് മാർച്ച് സംഘടിപ്പിച്ചു് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ചേർത്തല സൗത്ത് മണ്ഡലം പ്രസിഡന്റ് വിശാൽ വിജയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബ്രൈറ്റ് എസ് പ്രസാദ് സ്വാഗതം പറഞ്ഞു.

തുടർന്ന് നടന്ന പ്രതിഷേധയോഗം എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം മഞ്ജു സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷീനമോൾ, മണ്ഡലം ജോയിന്റ് സെക്രട്ടറി ചിന്തുകമൽ, വൈസ് പ്രസിഡന്റ് ഡോൺ ബോസ്കോ , എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ഷാരോൺ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: AIYF Black March

Exit mobile version