Site iconSite icon Janayugom Online

എഐവൈഎഫ് പതാക ജാഥയ്ക്ക് ആവേശോജ്വല തുടക്കം

എഐവൈഎഫ് സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ഭക്ഷ്യമന്ത്രി ജി ആർ അനിൽ ജാഥ ക്യാപ്റ്റൻ അരുൺ കെ എസിന് കൈമാറുന്നു

ഡിസംബർ രണ്ട് മുതൽ നാല് വരെ കണ്ണൂരിൽ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥയ്ക്ക് അനശ്വര രക്തസാക്ഷി ജയപ്രകാശിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ഉജ്വല തുടക്കം. കുടപ്പനക്കുന്നിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ജാഥാ ക്യാപ്റ്റൻ അരുൺ കെ എസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 

സിപിഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ, ജാഥാ ഡയറക്ടർ പ്രിൻസ് മാത്യു, വൈസ് ക്യാപ്റ്റൻ എ ശോഭ, ജാഥാ അംഗങ്ങളായ ആർ ജയൻ, ജെ അരുൺ ബാബു, ലീന സുഭാഷ്, ഡെപ്യൂട്ടി മേയർ പി കെ രാജു, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എസ് ആനന്ദകുമാർ, ജില്ലാസെക്രട്ടറി ആർ എസ് ജയൻ, പ്രസിഡന്റ് ആദർശ് കൃഷ്ണ, സിപിഐ ജില്ലാ കൗൺസിൽ അംഗം ജി രാജീവ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വട്ടിയൂർക്കാവ് ശ്രീകുമാർ അധ്യക്ഷനായി. കൺവീനർ അരുൺ കെ വി സ്വാഗതവും എഐവൈഎഫ് മണ്ഡലം സെക്രട്ടറി മുട്ടട രാജേഷ് നന്ദിയും പറഞ്ഞു.
eng­lish sum­ma­ry; AIYF flag parade Excit­ing start
you may also like this video;

Exit mobile version