എഐവൈഎഫ് അറുപത്തിനാലാം വാർഷിക ദിനാചരണം സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ, രക്തദാനം, പതാക ഉയർത്തൽ, വിവിധ സേവനസന്നദ്ധ പ്രവർത്തനങ്ങൾ, തണ്ണീർ പന്തൽ ഒരുക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫിസായ ജയപ്രകാശ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, വൈസ് പ്രസിഡന്റ് അഡ്വ. ആർ എസ് ജയൻ, എക്സിക്യൂട്ടീവ് അംഗം ആദർശ് കൃഷ്ണ, സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രസാദ് പാറേരി കൊട്ടേപ്പാടത്തും കെ വി രജീഷ് കൂത്തുപറമ്പിലും പതാക ഉയർത്തി. ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. കെ കെ സമദ് കൈതക്കോടും അഡ്വ. ആർ ജയൻ അടൂരിലും എസ് വിനോദ്കുമാർ ആറ്റുവശ്ശേരിയിലും കെ ഷാജഹാൻ പട്ടഞ്ചേരിയിലും അഡ്വ. വിനിത വിൻസന്റ് കൊല്ലം പോർട്ട് യൂണിറ്റുകളിലും പതാക ഉയർത്തി. പതാക ഉയർത്തലിന് ശേഷം യൂണിറ്റുകളിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുൽകുമാർ അഞ്ജാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
English Summary:AIYF Foundation Day was duly observed
You may also like this video