Site iconSite icon Janayugom Online

എഐവൈഎഫ് ഭവന പ​ദ്ധതി; നവവധുവരന്മാർ സംഭാവന നൽകി

sachinsachin

ചെമ്പ്: വയനാട് ദുരുതബാധിതർക്ക് എഐവൈഎഫ് നിർമ്മിക്കുന്ന ഭവനത്തിനായി സംഭാവന നൽകി വരനും വധുവും. കഴിഞ്ഞ ദിവസം വിവാഹിതരായ അമലും മിന്നുവുമാണ് എഐവൈഎഫ് മേഖല കമ്മറ്റി സെക്രട്ടറി അഭിജിത്ത് സി എസിനു തുക കൈമാറിയത്. എഐവൈഎഫ് കാട്ടിക്കുന്നു നോർത്ത് യൂണിറ്റ് അംഗമാണ് അമൽ. സിപിഐ കാട്ടിക്കുന്ന് നോർത്ത് ബ്രാഞ്ച് സെക്രട്ടറി പ്രീതിയുടെയും ഉണ്ണിയുടെയും മകനാണ്. സഹോദരി അനഘ മുൻ എഐവൈഎഫ് ചെമ്പ് മേഖല കമ്മറ്റി അംഗമായിരുന്നു. 

ചടങ്ങിൽ എഐവൈഎഫ് മേഖല പ്രസിഡന്റ് ദീപു പുരുഷൻ, മണ്ഡലം പ്രസിഡന്റ് മാത്യൂസ് ദേവസ്യ സെക്രട്ടറി ശരത് കുമാർ മണ്ഡലം കമ്മറ്റി അംഗങ്ങളായ സച്ചിൻ ബാബു, അമീർ, ചെമ്പ് ലോക്കൽ കമ്മിറ്റി അം​ഗം റെജിമോൻ,രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version