Site icon Janayugom Online

സിഎജി രാഷ്ട്രീയ പ്രസ്ഥാവനകൾ നടത്തുന്നത് അവസാനിപ്പിക്കണം: വി എസ് സുനിൽകുമാർ

കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെക്കുറിച്ച് ഒന്നും പറയാത്ത സി എ ജി കേരള സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ പ്രസ്ഥാവനകൾ നടത്തുകയാണെന്നും കിഫ്ബി കേരളത്തിൽ നടത്തുന്ന വൻ വികസന പ്രവർത്തനങ്ങളെ തകർക്കാൻ ബിജെപിയുടെ ചട്ടുകമായാണ് സിഎജി കിഫ്ബിക്കെതിരെ പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുൻ കൃഷിവകുപ്പ് മന്ത്രിയും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവുമായ വി എസ് സുനിൽ കുമാർ. എഐവൈഎഫ് ജില്ല സമ്മേളനത്തിന്റെ ഭാഗമായി ടി കെ സുന്ദരൻ മാസ്റ്റർ- പി ജയപ്രകാശ് നഗറിൽ എഐവൈഎഫ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എ ജി ഇത്തരം രാഷ്ട്രീ പ്രവസ്ഥാവനകൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ വി അനീഷ്, രജനി മനോജ്, കെ സുധീപ്, രജേന്ദ്ര ബാബു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടന റിപ്പോർട്ടും, ജില്ല സെക്രട്ടറി എം കെ മുഹമ്മദ് സലീം പ്രവർത്തന റിപ്പൊർട്ടും, ജില്ല പ്രസിഡന്റ് അഡ്വ. കെ കെ സമദ് ഭാവി പ്രവർത്തന റിപ്പോട്ടും അവതരിപ്പിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീർ, ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ്, പി പി ബാലകൃഷ്ണൻ, കെ ബബുരാജ്, സി എച്ച് നഷാദ് തുടങ്ങിയവർ സംസാരിച്ചു.

 

എഐവൈഎഫ് ജില്ല ഭാരവാഹികള്‍

സെക്രട്ടറി- ഷഫീർ കീഴിശ്ശേരി

പ്രസിഡണ്ട്- സി പി നിസാർ

ജൊ. സെക്രട്ടറി- ഇ വി അനീഷ്, അഡ്വ. നിർമ്മൽ മൂർത്തി

വൈ: പ്രസിഡണ്ട്- രജനി മനോജ്, എം പി സ്വാലിഹ് തങ്ങള്‍

Exit mobile version