സമരത്തിന്റെ പേരിൽ സിനിമാ നടൻ ജോജു ജോർജ്ജിനെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത കോൺഗ്രസ് നടപടിക്കെതിരെ എ ഐ വൈ എഫ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ പേരിൽ മണിക്കൂറുകളോളം വൈറ്റില നഗരം സ്ഥംഭിപ്പിച്ചതിനെയാണ് യാത്രക്കാരനായ ജോജു ജോർജ്ജ് ചോദ്യം ചെയ്തത്. പ്രതിഷേധം സംസ്ഥാന ജോ. സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്തു. റോക്കി എം ജിബിൻ അദ്ധ്യക്ഷത വഹിച്ചു.
രേഖ ശ്രീജേഷ്, സി എ സതീഷ്, പി എം നിസ്സാമുദ്ദീൻ, സുർജിത് തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ്സിന്റെ അഴിഞ്ഞാട്ടമാണ് എറണാകുളത്ത് പ്രതിഷേധത്തിന്റെ പേരിൽ നടന്നതെന്നും പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർധനവിനെതിരെ പൊതുജനങ്ങൾക്കെതിരെയല്ല കേന്ദ്ര ഗവർമെന്റിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ അരുൺ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കോർഗ്രസ്സ് എംപിമാർ അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ മൗനത്തിലും കേരളത്തിലെ ജനശക്കതിരായി അതിർക്ക മങ്ങളുമാണെന്നും എൻ അരുൺ പറഞ്ഞു.
ENGLISH SUMMARY:AIYF protest over atrocities against Jojo George
You may also like this video