ജീവൻരക്ഷാ മരുന്നുകളടക്കം 850ലധികം മരുന്നുകളുടെ വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ ശോഭ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സരിത എസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ, നസീല നവാസ്, സാജൻ പി കോശി, വിനീഷ്, അഖിൽ എന്നിവർ സംസാരിച്ചു. വിനീഷ്, സൗമ്യ, ബിജോയ്, അരുൺ, അനിൽ, നന്ദിത എന്നിവർ നേതൃത്വം നൽകി.