Site iconSite icon Janayugom Online

ജനങ്ങളുടെ സ്വത്ത് വിറ്റ് മോഡിയും കൂട്ടരും കമ്മീഷനടിക്കുന്നു: പന്ന്യൻ

ജനങ്ങളുടെ സ്വത്ത് വിറ്റ് കമ്മീഷൻ വാങ്ങുന്ന തൊഴിലാണ് മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് സി പി ഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൽ ഐ സി ഓഹരി വിൽപ്പനക്കെതിരെ എ ഐ വൈ എഫ്എ എൽ ഐസി ഓഫീസിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ്, റയിൽ, വിമാന കമ്പനിയും കപ്പൽ നിർമ്മാണശാലകളും വിൽപന നടത്തിയ ശേഷം ഇന്ത്യക്കാരന്റെ സുരക്ഷിതത്വം എന്നറിയപ്പെടുന്ന എൽഐസിയുടെ ഓഹരികൾ വിൽക്കുകയാണ് കേന്ദ്രസർക്കാർ . വിൽപനക്ക് ശേഷം ക്രയവിക്രയങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭം ഓഹരിയുടമകൾക്കായിരിക്കും ലഭിക്കുക. ഇത് സാധാരണക്കാരന് വലിയ നഷ്ട്ടമായിരിക്കും വരുത്തുക. പൊതു മേഖല സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ കൈയൊഴിയുമ്പോൾ കൺസോർഷ്യം രൂപീകരിച്ച് വാങ്ങാൻ സംസ്ഥാന സർക്കാർ തയാറായിട്ടും അതിന് അനുമതി നിഷേധിക്കുന്ന നിലപാട് പ്രതിഷേധാർഹമാണ്.

 

എല്ലാ വികസനവും അദാനിക്ക് എന്നതാണ് കേന്ദ്രസർക്കാർ മുദ്രാവാക്യം. പ്രധാനമന്ത്രി എവിടെ പോവുന്നോ അവിടെല്ലാം അദാനിയുണ്ട്. ബോബനും മോളിയും എന്ന പോലെ ഇരുവരും ചേർന്ന് ജനങ്ങളുടെ സ്വത്തുക്കൾ ദീർഘകാല കരാറിൽ ഏറ്റെടുക്കുന്നു. എയർ ഇന്ത്യ അടക്കം വിൽക്കുമ്പോൾ ആദ്യ വർഷം ജീവനക്കാരെ പിരിച്ചു വിടില്ലെന്ന് പറഞ്ഞ മാനേജ്മെന്റ് ഒരു വർഷത്തിന് ശേഷം 40 വയസ് കഴിഞ്ഞവർ പിരിഞ്ഞു പോകണമെന്ന് ആവശ്യപെട്ടു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി കൊണ്ട് സ്വകാര്യ കുത്തകകൾക്ക് പരമാവധി ലാഭമുണ്ടാക്കാനുള നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് ജി കേന്ദ്രസർക്കാറെന്ന് പന്ന്യൻ കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി പി രാജു , ജില്ലാ അസി.സെകട്ടറിമാരായ കെ എൻ സുഗതൻ , ഇകെ ശിവൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കമലാ സദാനന്ദൻ ‚എസ്. ശ്രീകുമാരി സംഘാടക സമിതി ചെയർമാൻ ടി സി സഞ്ജിത്ത് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ആർ റനീഷ്, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ് , ജി. ഗോകുൽദേവ് , വി എസ് സുനിൽ കുമാർ , ഡിവിൻ കെ ദിനകരൻ, പി കെ ഷിഫാസ്, സി.എ സതീഷ്, എ.സഹദ്, ഗോവിന്ദു രാജ് എന്നിവർ സംസാരിച്ചു വൈകീട്ട് നടന്ന സാംസ്ക്കാരീക സംഗമം ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. കെ എം കമൽ, ശാരദ മോഹൻ ‚ഡി വിൻ കെ ദിനകരൻ ‚പി കെ ഷിഫാസ് എന്നിവർ സംസാരിച്ചു കെ എസ് ജയദീപ് അധ്യക്ഷത വഹിച്ചു.

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക; എഐവൈഎഫ്

 

കോഴിക്കോട്: കല്ലായ് പള്ളിക്കമ്മിറ്റിയും വീട്ടുടമയും തമ്മിലുള്ള വസ്തു തർക്കത്തിൻ്റെ പേരിൽ വീട് കയറി അക്രമണം നടത്തിയ അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡൻറ് അഡ്വ. കെ.പി ബിനൂപ് ആവശ്യപ്പെട്ടു. അക്രമം നടന്ന വീട് എഐവൈഎഫ് നേതാക്കളോടൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ ജോ. സെക്രട്ടറി റിയാസ് അഹമ്മദ്, സി.കെ ബിജിത്ത് ലാൽ, അനു കൊമ്മേരി, ബി.ദർശിത്ത്, കെ.സുജിത്ത് എന്നിവർ അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു

Eng­lish Summary:AIYF Satya­gra­ha begins in front of LIC office
You may also like this video

Exit mobile version