എഐവൈഎഫ് ആഭിമുഖ്യത്തിൽ “വീണ്ടെടുക്കാം മതേതര ഇന്ത്യയെ” എന്ന മുദ്യാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനമായ 15 ന് ജില്ലാ കേന്ദ്രങ്ങളിൽ സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മണിപ്പൂരിലും ഹരിയാനയിലും ബിജെപി വർഗീയ കലാപങ്ങൾ സൃഷ്ടിക്കുകയായിരുന്നു.
രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കാൻ യുവസമൂഹം ഒന്നായി രംഗത്തിറങ്ങണമെന്നും പൊതു തെരെഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ രാജ്യത്ത് കൂടുതൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടാൻ ബി ജെ പി ശ്രമിക്കും. അതിനാൽ ജനാധിപത്യ സമൂഹം കൂടുതൽ ജാഗ്രത പാലിക്കണമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ, എറണാകുളം ജില്ല സെക്രട്ടറി കെ ആർ റെനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
English Summary: AIYF Save India Assembly on 15
You may also like this video
