Site icon Janayugom Online

എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ച് ഇന്ന് മലപ്പുറം, കോട്ടയം ജില്ലകളില്‍

എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ച് കോട്ടയം ജില്ലയിലെ പര്യടനം വൈക്കം ഇണ്ടംതുരുത്തി മനയിൽ നിന്നും ആരംഭിക്കുന്നു

എഐവൈഎഫ് നേതൃത്വത്തില്‍ “ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിന് വേണ്ടി” എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ക്യാപ്റ്റനായുള്ള വടക്കന്‍ മേഖലാ സേവ് ഇന്ത്യാ മാർച്ച് കോഴിക്കോട് ജില്ലാ പര്യടനം പൂർത്തിയാക്കി. കൊടുവള്ളിയിൽ നിന്നും ആരംഭിച്ച മാർച്ച് കുന്ദമംഗലം, വെള്ളിമാടുകുന്ന് സ്വീകരണത്തിന് ശേ­ഷം മുതലക്കുളത്ത് സമാപിച്ചു. ജില്ലാതല സമാപനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുക്കം രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾ നിറയുന്ന ആ­നയാംകുന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ജാഥ പ്രയാണം ആരംഭിച്ചത്. കൊ­ടുവള്ളിയിലെ സ്വീകരണയോഗം സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സത്യൻ മൊ­കേരി ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന് പുറമെ ഉപ ലീഡർമാരായ വിനീത വിൻസന്റ്, എസ് ഷാജഹാൻ, പ്രസാദ് പറേരി, ഡയറക്ടർ കെ കെ സമദ്, സി­പിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി ഗവാസ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, പ്ര­സിഡന്റ് കെ പി ബിനൂപ് തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇന്ന് മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും.
സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ക്യാപ്റ്റനായുള്ള തെ­­ക്കൻ മേഖലാ ജാഥയുടെ പര്യടനം വൈക്കം ഇ­ണ്ടം തുരുത്തി മനയിൽ സിപി­ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ഉ­ദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരകത്തിൽ ജാഥാംഗങ്ങൾ പുഷ്പാർച്ചന നടത്തി.

ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സിപിഐയുടേയും, വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈ­കിട്ട് കോട്ടയത്ത് സമാപന യോഗം റവന്യുമന്ത്രി കെ രാജൻ ഉ­ദ്ഘാടനം ചെയ്തു. ടി സി ബിനോയ് അധ്യക്ഷനായി. സിപി­ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. വി കെ സന്തോഷ് കുമാർ, പി കെ കൃഷ്ണൻ, ജില്ല അ­സിസ്റ്റൻറ് സെ­ക്രട്ടറി മോഹൻ ചേന്നംകുളം എന്നിവർ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റന് പുറമെ ഡയറക്ടർ ആർ ജയൻ, എസ് വിനോദ് കുമാർ, ആർ എസ് ജയൻ, ഭവ്യകണ്ണൻ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ്, സംസ്ഥാന വൈ­സ് പ്രസിഡൻറ് നന്ദു ജോസഫ്, പി പ്രദീപ് ഷമ്മാസ്, രഞ്ജിത്ത് കുമാർ, നിഖിൽ ബാബു, ജിജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് കൊടുങ്ങൂരില്‍ നിന്നും ആരംഭിക്കുന്ന ജാഥ പാലായില്‍ സമാപിക്കും.

ഇല്ലാക്കഥകൾ പറഞ്ഞ് സമരം ചെയ്യുന്നവര്‍ പാര്‍ലമെന്റില്‍ മിണ്ടാറില്ല: മന്ത്രി കെ രാജന്‍

സംസ്ഥാന സർക്കാരിന് എതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് നിയമസഭയിൽ പ്രക്ഷോഭം നടത്തുന്ന കോൺഗ്രസ് തങ്ങളുടെ ഏതെങ്കിലും ഒരു അംഗത്തിന് പാർലമെന്റിൽ സംസാരിക്കാൻ അവസരം കിട്ടാറുണ്ടോ എന്ന യാഥാര്‍ഥ്യം ചിന്തിക്കണമെന്ന് റവന്യുമന്ത്രി കെ രാജൻ. ഒന്നിച്ച് നടക്കാം വർഗീയതയ്ക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യാ മാർച്ചിന്റെ ജില്ലയിലെ പര്യടനത്തിന്റെ ആദ്യദിവസ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസാരിക്കുന്നതിന് പോലും പാർലമെന്റിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നു. ഇന്ത്യൻ ഭരണ കൂടത്തിനെതിരെ സംസാരിക്കാൻ ആവില്ല എന്ന് പറയുന്നിടത്ത് തന്നെ ജനാധിപത്യം അവസാനിക്കുകയാണ്. ബിജെപി ഭരണം ആദ്യം ബാലറ്റ് മെഷീൻ കയ്യടക്കി. പിന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ജയിച്ചു വരുന്നവരെയും വില കൊടുത്ത് വാങ്ങി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രവർത്തിക്കുകയാണെന്ന് കെ രാജൻ ചൂണ്ടിക്കാട്ടി.

Eng­lish Summary;AIYF Save India March today in Malap­pu­ram and Kot­tayam districts

You may also like this video

Exit mobile version