Site iconSite icon Janayugom Online

മതനിരപേക്ഷ ഇന്ത്യക്കായി എഐവൈഎഫ് മതേതര സംഗമങ്ങള്‍

‘മതനിരപേക്ഷ ഇന്ത്യക്കായി ഒരുമിക്കാം, തൊഴിലിന് വേണ്ടി പോരാടാം’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തില്‍ എഐവൈഎഫിന്റെ നേതൃത്വത്തിൽ മതേതര സംഗമങ്ങള്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന മതേതര സംഗമത്തിന്റെ പ്രചരണാർത്ഥം വിവിധ മണ്ഡലം കമ്മിറ്റികൾ വാഹന റാലികൾ അടക്കമുള്ള പരിപാടികൾ നടത്തിവരികയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഇടുക്കിയില്‍ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ രാമൻ, തൃശൂരിൽ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍, പാലക്കാട് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, കോട്ടയത്ത് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, പത്തനംതിട്ടയില്‍ കൃഷിമന്ത്രി പി പ്രസാദ് എന്നിവര്‍ മതേതര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിലും ആലപ്പുഴയിൽ ദേശീയ കൺട്രോൾ കമ്മിഷൻ ചെയര്‍മാന്‍ പന്ന്യൻ രവീന്ദ്രനും എറണാകുളത്ത് റവന്യു മന്ത്രി കെ രാജനും മലപ്പുറത്ത് പി സന്തോഷ് കുമാർ എംപിയും പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കണ്ണൂരിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. കൊല്ലം ജില്ലയിൽ സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം നിർവഹിക്കും.

Eng­lish Sum­ma­ry: AIYF Sec­u­lar Gath­er­ings for Sec­u­lar India
You may also like

Exit mobile version