Site icon Janayugom Online

എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ ഇന്ന് പതാക ഉയരും

വരും നാളുകളിൽ ഏറ്റെടുക്കേണ്ട സമര സംഘടനാ പ്രവർത്തനങ്ങൾക്കും ക്യാമ്പയിനുകൾക്കും കെട്ടുറപ്പുള്ള സംഘടനാ സംവിധാനത്തിന്റെ തുടർച്ചകൾക്കും രൂപം നല്കുന്നതിനായി എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ ഇന്ന് പതാക ഉയരും. സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം സംഘാടക സമിതിയുടെ നേതൃത്വത്തിൽ സമയ ബന്ധിതമായി പൂർത്തിയാക്കി.

ഇന്ന് വൈകീട്ട് നാലിന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ പ്രത്യേകം തയാറാക്കിയ പ്രദീപ് പുതുക്കുടി നഗറിൽ പതാക‑കൊടിമരം-ദീപശിഖ ജാഥകളുടെ സംഗമം നടക്കും. കുടപ്പനക്കുന്ന് ജയപ്രകാശ് സ്മൃതിമണ്ഡപത്തിൽ വച്ച് ജി ആർ അനിൽ, അരുൺ കെ എസിനെ ഏൽപ്പിച്ച പതാക സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ അഡ്വ. പി സന്തോഷ് കുമാർ ഏറ്റുവാങ്ങും. തുടർന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തും. 4.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ പത്തിന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ(റബ്കോ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. ദി ടെലിഗ്രാഫ് (കൊൽക്കത്ത) എഡിറ്റർ ആർ രാജഗോപാൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷണിതാക്കളടക്കം തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
Eng­lish sum­ma­ry; AIYF state con­fer­ence in Kannur
you may also like this video;

Exit mobile version