Site iconSite icon Janayugom Online

എഐവൈഎഫ് സംസ്ഥാന സമ്മേളനം: കൊടിമര ജാഥ മുഴക്കുന്നിൽ നിന്നും പുറപ്പെട്ടു

എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ തയ്യാറാക്കിയ പ്രദീപ് പുതുക്കുടി നഗറിൽ പതാക ഉയർത്തുന്നതിനുള്ള കൊടിമരം മുഴക്കുന്ന് രക്തസാക്ഷി പി ദാമോദരന്റെ സ്മൃതിമണ്ഡപത്തിൽ നിന്നും പുറപ്പെട്ടു. മുഴക്കുന്നിൽ രാവിലെ 9 മണിക്ക് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സന്ദീപിനെ കൊടിമരം ഏൽപ്പിച്ചു. പ്രദീപ് പുതുക്കുടി നഗറിൽ കെ രാജൻ ഏറ്റുവങ്ങും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെയും വളണ്ടിയർമാരുടെയും അകമ്പടിയോടെയാണ് കൊടിമര ജാഥ കണ്ണൂരിൽ എത്തുക.

ചിത്രങ്ങള്‍;

കൊടിമര ജാഥ മുഴക്കുന്നിൽ നിന്ന് സിപിഐ സംസ്ഥാന എക്സി.അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ENGLISH SUMMARY;AIYF State Con­fer­ence: Kodi­mara Jatha leaves Muzakkunnu
YOU MAY ALSO LIKE THIS VIDEO;

Exit mobile version