Site icon Janayugom Online

എഐവൈഎഫ് സംസ്ഥാന യുവതി കൺവൻഷൻ: സ്വയം പ്രതിരോധം തീർക്കാൻ സ്ത്രീകൾ പ്രാപ്തരാകണം: മന്ത്രി ജെ ചിഞ്ചുറാണി

എഐവൈഎഫ് സംസ്ഥാന യുവതി കൺവൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കും അനീതികൾക്കും അസമത്വങ്ങൾക്കുമെതിരെ സ്വയം പ്രതിരോധം തീർക്കാൻ സ്ത്രീകൾ പ്രാപ്തരാകണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന യുവതി കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ ഇന്ന് ഒരിടത്തും സുരക്ഷിതയല്ലാത്ത അവസ്ഥയിലാണ്. പെൺഭ്രൂണഹത്യയും പീഡനങ്ങളും വർധിക്കുകയാണ്. തുല്യനീതിയും വേതനവും ലഭിക്കുന്നില്ല. ജനാധിപത്യ അവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്നു. ജിഷ, ഉത്തര, വിസ്മയ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ വീട്ടകങ്ങളിലും സമൂഹത്തിലും ഇടപെടാൻ യുവതികൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
വിനീത വിൻസന്റ് അധ്യക്ഷയായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, രേഖ ശ്രീജേഷ്, ജി എസ് ശ്രീരശ്മി എന്നിവർ സംസാരിച്ചു. തുടർന്ന് സ്ത്രീ സമത്വം, സ്ത്രീ സുരക്ഷ, സാമൂഹ്യനീതി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ അഡ്വ എം എസ് താര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ ശോഭ മോഡറേറ്റായി. ചലച്ചിത്ര സംവിധായക ഐഷ സുൽത്താന, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് വിജരാജമല്ലിക, ടി വി രജിത, എ ജി അനൂജ എന്നിവർ സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് എന്നിവർ പ്രസംഗിച്ചു.

Eng­lish sum­ma­ry; aiyf-state-youth-convention

You may also like this video;

Exit mobile version