Site icon Janayugom Online

കൂട്ടിക്കലിന് സാന്ത്വനവുമായി എഐവൈഎഫ്

മഴക്കെടുതിയിൽ ഏറെ ദുരന്തം വിതച്ച കോട്ടയം കൂട്ടിക്കൽ അടക്കമുള്ള പ്രദേശങ്ങളിൽ സാന്ത്വനവുമായി എഐവൈഎഫ്. ജില്ലയില്‍ നിന്നുള്ള യുവജന സന്നദ്ധ പ്രവർത്തകർ കൂട്ടിക്കലെത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച അവശ്യ സാധനങ്ങൾ അടങ്ങിയ വിഭവങ്ങൾ പ്രവര്‍ത്തകര്‍ കൂട്ടിക്കലിൽ എത്തിച്ചു.

വിഭവങ്ങൾ അടങ്ങിയ വാഹനങ്ങളും ഭഗത് സിംഗ് യൂത്ത് ഫോഴ്സ് അംഗങ്ങളും ജില്ലയിലെ അതിർത്തികളായ തണ്ണീർമുക്കം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ കേന്ദ്രികരിച്ചാണ് യാത്ര ആരംഭിച്ചത്. തണ്ണീർമുക്കത്ത് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി ജിസ്‌മോൻ, ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, സിപിഐ മണ്ഡലം സെക്രട്ടറി എസ് പ്രകാശൻ എന്നിവർ പങ്കെടുത്തു.

കൂട്ടിക്കലിൽ ജില്ലയിൽ നിന്നുള്ള വിഭവങ്ങൾ സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ ഏറ്റുവാങ്ങി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ശുഭേഷ് സുധാകരൻ, വിനീത് പനമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് എ ഐ വൈ എഫ് സന്നദ്ധ സേവന സേനയായ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തനങ്ങൾ നടന്നു. പ്രവർത്തനങ്ങൾക്ക് നേതാക്കളായ വി പി സോണി, ആർ സന്ദീപ്, ഉണ്ണി ജെ വാര്യത്ത്, വാണി വിശ്വനാഥ്, അനു ശിവൻ, എം കണ്ണൻ, കെ എസ് ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി. സന്നദ്ധ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ നിന്നും യുവജനങ്ങൾ കൂട്ടിക്കൽ അടക്കമുള്ള ദുരന്ത മേഖലയിലേക്ക് വരും ദിവസങ്ങളിൽ വീണ്ടും എത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്തും സെക്രട്ടറി സനൂപ് കുഞ്ഞുമോനും അറിയിച്ചു.

Exit mobile version