വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് ഓഗസ്റ്റ് 21 ന് തൃശൂരില്‍ ജനകീയ ചായക്കട ഒരുക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്നിലൊരുക്കുന്ന ചായക്കടയില്‍ ചായ അടിച്ചുകൊണ്ട് സിനിമാതാരം ജയരാജ് വാര്യര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് തൃശൂര്‍ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ചായക്കട സംഘടിപ്പിക്കുന്നത്. പി ബാലചന്ദ്രന്‍ എംഎല്‍എ, സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് തുടങ്ങി രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.