ഭഗത് സിംഗ് രക്തസാക്ഷി ദിനത്തില്‍ എഐവൈഎഫിന്റെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ യൂത്ത് അലേര്‍ട്ട് സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും യുവജന വഞ്ചനയ്ക്കും എതിരായ ഉജ്ജ്വല പ്രക്ഷോഭങ്ങള്‍ക്ക് എഐവൈഎഫ് രാജ്യത്താകമാനം നേതൃത്വം നല്‍കി വരികയാണ്. ഇന്ത്യാ മഹാരാജ്യത്തെ 135 കോടി ജനങ്ങളില്‍ 60 ശതമാനവും 40 വയസ്സില്‍ താഴെയുള്ള യുവത്വമാണ്. കേന്ദ്രസര്‍ക്കാരിന്റെ യുവജനദ്രോഹനയങ്ങളില്‍പ്പെട്ട് തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ സ്വകാര്യവത്ക്കരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുക, ഭഗത് സിംഗ് നാഷണല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എഐവൈഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും യൂത്ത് അലേര്‍ട്ട് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍ മുഖ്യപ്രഭാഷണം നടത്തും. കൊല്ലത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ രാജനും പത്തനംതിട്ടയില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരനും ആലപ്പുഴയില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കൃഷി വകുപ്പ് മന്ത്രിയുമായ പി പ്രസാദും കോട്ടയത്ത് യുവകലാസഹിതി സംസ്ഥാന സെക്രട്ടറി എപി അഹമ്മദും ഇടുക്കിയില്‍ സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമനും എറണാകുളത്ത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും യൂത്ത് അലേര്‍ട്ട് ഉദ്ഘാടനം ചെയ്യും.
തൃശൂരില്‍ സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനും പാലക്കാട് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെഇ ഇസ്മയിലും മലപ്പുറത്ത് സിപിഐ ജില്ലാ സെക്രട്ടറി പികെ കൃഷ്ണദാസും കോഴിക്കോട് മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തവും വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും കണ്ണൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാറും കാസര്‍ഗോഡ് സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും യൂത്ത് അലേര്‍ട്ട് ഉദ്ഘാടനം ചെയ്യും.
ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും അഭ്യര്‍ത്ഥിച്ചു.
English summary; aiyf youth alert tomorrow
You may also like this video;