Site icon Janayugom Online

കുത്തിയൊലിച്ച മഴയില്‍ ബണ്ടിന്റെ പാർശ്വഭിത്തി ഒഴുകി; 16 മണിക്കൂർ കൊണ്ട് ബണ്ട് നിർമ്മിച്ച് എഐവെെഎഫ്

മഴ കനത്ത സഹാചര്യത്തിൽ കോതറ ബണ്ടിന്റെ പാർശ്വഭിത്തി ഒഴുകിപോയപ്പോൾ എഐവെെഎഫ്ന്റെ ജാഗ്രതാ പരമായഇടപെടൽ ഒരു നാടിനെ സംരക്ഷണമായി .രണ്ടുദിവസമായി പെയ്ത മഴയെ തുടർന്ന് കോതറ ബണ്ടിന്റെ പാർശ്വഭിത്തിയുടെ 20 മീറ്ററോളം ഭാഗത്തെ ബണ്ട് ശക്തമായ ഒഴുക്കിനെ തുടർന്ന് ഒലിച്ചു പോവുകയും സമീപപ്രദേശങ്ങളായ പടിയൂരിലെ അംബേദ്കർ കോളനി , മേനാലി ഭാഗങ്ങളിലേക്കും കാട്ടൂർ പഞ്ചായത്തിൻറെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുകയും ജനങ്ങൾ പരിഭ്രാന്തരാകുകയും ചെയ്ത സാഹചര്യത്തിൽ എഐവെെഎഫ് പടിയൂർ മേഖലാ കമ്മറ്റിയും , ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകരും മറ്റു രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളും നാട്ടുകാരും ചേർന്ന് 16 മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ തൽക്കാലിമായി ബണ്ട് നിർമ്മിച്ചു.

ലോക്കൽ സെക്രട്ടറി വി ആർ രമേശ് , AIYF സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു , മണ്ഡലം സെക്രട്ടറി ടി വി വിബിൻ , മേഖലാ സെക്രട്ടറി സ: എം.പി. വിഷണുശങ്കർ ‚മേഖല പ്രസിഡണ്ട് സ: വി.ആർ അഭിജിത്ത്, മണ്ഡലം എക്സിക്യൂട്ടീവ് സ: മിഥുൻപോട്ടക്കാരൻ ‚വാർഡ്, മെമ്പർ വി.ടി, ബിനോയ്,യൂത്ത് യൂത്ത് ഫോഴ്സ് പ്രവർത്തകരായ സ: ഇ. എസ്അഭിമന്യു, ഗോകുൽ സുരേഷ്, ജിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.
eng­lish summary;AIYF’s vig­i­lant inter­ven­tion pro­tects a vil­lage when the side wall of the Kothara Bund
you may also like this video;

Exit mobile version