Site icon Janayugom Online

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസ്

ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷകർ കാറിടിച്ചു മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊലക്കുറ്റത്തിനു പുറമേ ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

എഫ്ഐആറിൽ ആശിഷ് മിശ്രയ്ക്കൊപ്പം 14 പേരുടെ പേരുണ്ട്. കർഷകരെ ഇടിച്ച കാറുകളിലൊന്ന് ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണെന്ന് കർഷകർ ആരോപിച്ചിരുന്നു. പ്രതിഷേധംവ്യാപിച്ചതോടെയാണ് കേസെടുത്തത്. മരിച്ച കർഷകരുടെ മൃതദേഹവുമായി കർഷകർ റോഡ് ഉപരോധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡൽഹി യുപി ഭവനുമുന്നിലും കർഷകർ പ്രതിഷേധിക്കും. പ്രതിഷേധത്തെതുടര്‍ന്ന് ഉത്തർപ്രദേശ് സർക്കാർ ലഖിംപുർ അതിർത്തി അടച്. ഇന്റർനെറ്റ് സേവനങ്ങളും നിരോധിച്ചു, സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; asish­mishra arrest­ed for lakhim­pur killing

you may also like this video;

Exit mobile version