ബാരാമതി വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ പേഴ്‌സണൽ സെക്രട്ടറിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) സംഘമാണ് 15 വർഷമായി അജിത് പവാറിന്റെ സന്തതസഹചാരിയായിരുന്ന അവിനാഷ് സോൾവതിന്റെ മൊഴിയെടുത്തത്.
അജിത് പവാറിന്റെ യാത്രകൾ അവസാന ദിനങ്ങളിലെ ഫോൺവിളികൾ യാത്ര ചെയ്ത വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളോ തകരാറോ ള്ളതായി സൂചിപ്പിച്ചിരുന്നോ എന്നീ വിവരങ്ങളാണ് പേഴ്‌സണൽ സെക്രട്ടറിയിൽനിന്ന് തേടിയത്. അജിത് പവാറിന്റെ മറ്റ് ജീവനക്കാരിൽനിന്നും വരും ദിവസങ്ങളിൽ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

