Site iconSite icon Janayugom Online

അന്‍വറിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി എ കെ ബാലന്‍

അന്‍വറിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഐ(എം )കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. എന്നാൽ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ് അൻവർ പറയുന്നത്. അന്‍വറിന്റെ കൈയിൽ രേഖകളൊന്നും ഇല്ലാത്തതാണ് അതിന് കാരണം. യുഡിഎഫ് അടിയന്തരപ്രമേയത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ചർച്ച ചെയ്താൽ ബൂമറാങ് ആകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അതുപോലെയാണ് ഇപ്പോൾ അൻവറിന്റെയും ശൈലിയെന്നും, എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ ധൈര്യമുണ്ടോയെന്നും എകെ ബാലൻ.

അൻവറിന്റെ പരാതി ഗവർണർക്കോ കോടതിയിലോ നൽകിയാൽ മതി. അൻവറിനെ വെല്ലുവിളിക്കുന്നു, അൻവറിന് ഇപ്പൊ 10 പേരെ കിട്ടാനില്ല. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് അൻവറിന്റെ പ്രതീക്ഷയെന്നും എകെ ബാലൻ. അതേസമയം, പാലക്കാടും ചേലക്കരയും ബിജെപിയും കോൺഗ്രസുമാണ് ധാരണയെന്നും എകെ ബാലൻ. 

പിണറായി വിജയന്റെ മടിയിൽ കനമില്ല എന്നല്ലേ ഈ അന്വേഷണങ്ങൾ തെളിയിക്കുന്നതെന്നും, പിണറായി വിജയനെതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് എന്തോ അസുഖത്തിന്റെ ഭാഗമാണെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

Exit mobile version