Site iconSite icon Janayugom Online

സുധാകരനെതിരായ തട്ടിപ്പ് കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് എ കെ ബാലന്‍

ak balanak balan

ak balan

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ തട്ടിപ്പ്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവു തന്നെയെന്ന് സിപിഐ(എം) കേന്ദ്ര കമ്മിററി അംഗവും, മുന്‍ സംസ്ഥാന മന്ത്രിയുമായ എ കെ ബാലന്‍.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേരത്തെ കെ സുധാകരന് മുന്നറിയിപ്പ് നല്‍കിയത് ഓര്‍മിക്കണമെന്ന് പറഞ്ഞ ബാലന്‍ തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും, ഉള്‍പാര്‍ട്ടി പോരുമാണെന്നും അഭിപ്രായപ്പെട്ടു.

പരാതിക്കാരില്‍ ചിലര്‍ കോണ്‍ഗ്രസിലെ നേതാവുമായി ബന്ധമുള്ളവരാണ്. സിപിഐ(എം) ബന്ധമുള്ള പരാതിക്കാരനെ മാറ്റി നിര്‍ത്തി മറ്റുള്ളവരുടെ രാഷട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ബാലന്‍ അഭിപ്രായപ്പെട്ടു.

അഞ്ച് പേരാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡിസതീശനെതിരായ കേസിനു പിന്നിലും കോണ്‍ഗ്രസുകാരാണ്.ഇപ്പോള്‍ സുധാകരന് കിട്ടുന്ന പാര്‍ട്ടി പിന്തുണ വെറും നമ്പര്‍മാത്രമാണെന്നും കേസുകള്‍ക്ക് പിന്നിലെ കോണ്‍ഗ്രസ് നേതാവിന്‍റെ വിവരം വൈകാതെ പറയുമെന്നും എ കെ ബാലന്‍ പറഞ്ഞു

Eng­lish Summary:
AK Bal­an says that Con­gress leader is behind the fraud case against Sudhakaran

You may also like this video:

Exit mobile version