കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടക്കുകയാണെന്ന് മുന്‍മന്ത്രിയും സിപിഐ(എം) നേതാവുമായ എ കെ ബാലന്‍. മാതൃതപരമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. ആരാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്.
എകെജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിൽ. ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും എകെ ബാലൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനമായ ഇന്ന് രാവിലെ എകെജി സെൻ്ററിന് മുന്നിൽ പതാക ഉയർത്താനെത്തിയപ്പോഴാണ് എ കെ ബാലന്റെ പ്രതികരണം .
ഏപ്രിൽ 10, 11 ന് അഖിൽ മാത്യു ഇല്ലാ എന്ന് തെളിഞ്ഞില്ലേ. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും എകെ ബാലൻ പറഞ്ഞു. കരുവന്നൂർ ബാങ്കിലെ ഒറിജിനൽ രേഖകൾ അന്വേഷണ ഏജൻസികൾ കൊണ്ട് പോകുന്നത് ശരിയായ നടപടിയാണോ എന്നും ബാലൻ പ്രതികരിച്ചു.
English Summary:
AK Balan says that LDF is spreading false propaganda against the government
You may also like this video: