Site icon Janayugom Online

ചിത്രരചനയിൽ അഞ്ചു റെക്കോർഡുകളുമായി എ കെ ഫസ്ന

ചിത്രരചനയിൽ അഞ്ചു വേൾഡ് റെക്കോർഡുകളുമായി ഫറോക്ക് പുറ്റേക്കാട് സൈഫുദീൻ മൻസിലിൽ എ കെ ഫസ്ന. ഇൻഡ്യൻ ഭരണഘടനയുടെ 22 വകുപ്പുകൾ ഇംഗ്ലീഷ് വലിയക്ഷരങ്ങൾ ഉപയോഗിച്ചെഴുതി. ഭരണഘടനാ ശില്പി ബിആർ അംബേദ്കറുടെ ചിത്രം രചിച്ചാണ് ഫസ്ന റെക്കോർഡുകളിൽ ഇടം നേടിയത്. 11 മിനിട്ടും 16 സെക്കൻ്റും ഉപയോഗിച്ചാണ് 41 സെ.മീറ്റർ നീളവും 30 സെ.മീറ്റർ വീതിയുള്ള ചിത്രം വരച്ചത്. 

ഒരു വർഷക്കാലത്തെ കഠിനമായ പരിശ്രമവും പരിശീലവും കൊണ്ടാണ് ഈ വിജയം നേടിയതെന്ന് ഫസ്ന പറയുന്നു. എപിജെ അബ്ദുൽ കലാം വേൾഡ് റെക്കാർഡ്. ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇൻ്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്, വജ്ര വേൾഡ് റെക്കോർഡ്, ഏഷ്യബുക്ക് ഓഫ് റെക്കോർഡ് എന്നിവയിലാണ് ഈ യുവതി ഇടം നേടിയത്. 

ഏതൊരാളുടെയും പടം ക്ഷണനേരം കൊണ്ടു വരയ്ക്കാൻ ഈ കലാകാരിക്കു കഴിയും. യുവകലാസാഹിതി ഫറോക്ക് മേഖലാ കമ്മിറ്റി ഫസ്നയെ അനുമോദിച്ചിരുന്നു. കഥകളും കവിതളും ഈ കലാകാരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡ്രൈവറായ സിദ്ധീഖാണ് ഭർത്താവ്. മുഹമ്മദു സയാൻ, ഷസ ഫാത്തിമ എന്നിവർ മക്കളാണ്. 

Eng­lish Summary:AK Fas­na with five records in painting
You may also like this video

Exit mobile version