വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ആലോചനയോഗം ഉടനുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കർണാടക വനം വകുപ്പിന്റെ വീഴ്ചയെ കുറിച്ച് ഇപ്പോൾ പറയാനാകില്ല. വീട്ടു മുറ്റത്ത് വച്ചാണ് ആന ആക്രമിച്ചത്. സംഭവം വളരെയധികം ഗൗരവമേറിയത് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അദ്ദേഹത്തിന്റെ സഹായത്തോടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. പ്രതിഷേധങ്ങൾ സ്വാഭാവികമായും ഉണ്ടാകും. ആനയെ പിടി കൂടാനുള്ള തീരുമാനം ആലോചിച്ച് എടുക്കും. ആന സ്നേഹികൾ വനം വകുപ്പ് പിരിച്ച് വിടണമെന്നാണ് പറയുന്നത്. സ്വാഭാവിക നടപടികൾ കൊണ്ട് മാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവും എന്ന് കരുതുന്നില്ല. കർണാടകയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജി (47) കാട്ടാനയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്തുവച്ച് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിന്നാണ് അജി ആക്രമിക്കപ്പെട്ടത്. കര്‍ണാടകയുടെ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിത്. പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആശുപത്രിയില്‍ പ്രതിഷേധം തുടരുകയാണ്.
English Summary: ak saseendran elephant attack wayanad
You may also like this video