മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽ നിന്നും രക്ഷപെട്ട ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ബാബുവിനെതിരെ വനമേഖലയിൽ അതിക്രമിച്ചുകയറിയതിന് കേസെടുക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരുന്നത്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കാൻ തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം കുറ്റം തെളിഞ്ഞാൽ ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിച്ചേക്കാം.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷമായിരുന്നു കേസെടുക്കാൻ തീരുമാനിച്ചിരുന്നത്. വാളയാർ സെക്ഷൻ ഓഫീസർ ബാബുവിന്റെ മൊഴിയും രേഖപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.
english summary; AK Shashidran has said that Babu will not be prosecuted
you may also like this video;