Site icon Janayugom Online

ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ക്കി​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ ​കെ ശശീന്ദ്രൻ

മ​ല​മ്പു​ഴ ചെ​റാ​ട് കൂ​മ്പാ​ച്ചി​മ​ല​യി​ൽ ​നി​ന്നും ര​ക്ഷ​പെ​ട്ട ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ക്കി​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി​യും മു​ഖ്യ​വ​ന​പാ​ല​ക​നു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.

ബാ​ബു​വി​നെ​തി​രെ വ​ന​മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​ന് കേ​സെ​ടു​ക്കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്ന​ത്. കേ​ര​ള ഫോ​റ​സ്റ്റ് ആ​ക്ട് സെ​ക്ഷ​ൻ 27 പ്ര​കാ​ര​മാ​ണ് കേ​സെടുക്കാൻ തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം കു​റ്റം തെ​ളി​ഞ്ഞാ​ൽ ഒ​രു​കൊ​ല്ലം വ​രെ ത​ട​വോ പി​ഴ​യോ ലഭിച്ചേക്കാം.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ബാ​ബു​വിന്റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നു ശേ​ഷ​മാ​യിരുന്നു കേ​സെ​ടു​ക്കാൻ തീരുമാനിച്ചിരുന്നത്​. വാ​ള​യാ​ർ സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​വി​ന്റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പറഞ്ഞിരുന്നു.

eng­lish sum­ma­ry; AK Shashidran has said that Babu will not be prosecuted

you may also like this video;

Exit mobile version