മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്നു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കാപ്പ വകുപ്പ് മൂന്നു പ്രകാരമാണ് ആകാശിന്റെ അറസ്റ്റ്. കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിനൊപ്പം ആറു മാസം തടവിനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്.
English Summary;Akash Tillankeri was arrested on Kappa charges
You may also like this video

