Site iconSite icon Janayugom Online

ആകാശ നാളെ പറന്നുയരും

AkasaAkasa

രാകേഷ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള ആകാശ എയര്‍ലെന്‍സിന് നാളെ കന്നിപ്പറക്കല്‍. രാവിലെ 10.05 നാണ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള ബോയിങ് 737 മാക്സ് വിമാനം പറന്നുയരുക.
തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളിലാണ് ആകാശ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവില്‍ രണ്ട് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ജൂലൈ ഏഴിനാണ് കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 2021 ഓഗസ്റ്റില്‍ കമ്പനിക്ക് ഡിജിസിഎ അനുമതി ലഭിച്ചിരുന്നു. വിമാനങ്ങള്‍ക്കായി ബോയിങ് കമ്പനിയുമായി 2021 നവംബറിലാണ് കരാര്‍ ഒപ്പിട്ടത്. 72 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ആകാശ എയർ ഓർഡർ ചെയ്തിരിക്കുന്നത്. ഇതിൽ 18 എണ്ണം ഈ വർഷം സർവീസ് ആരംഭിച്ചേക്കും.
ഇൻഡിഗോ, എയർഏഷ്യ, ഗോഎയർ തുടങ്ങിയ ബജറ്റ് എയർലൈനുകളുടെ നിലവാരത്തിലാണ് ആകാശയുടെ ടിക്കറ്റ് നിരക്ക്. 12ന് കൊച്ചി — ബംഗളുരു റൂട്ടിലും സർവീസ് ആരംഭിക്കും. അടുത്ത വര്‍ഷം പകുതിയോടെ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

Eng­lish Sum­ma­ry: Akasha will fly tomorrow

You may like this video also

Exit mobile version