Site icon Janayugom Online

എകെജിസെന്‍റര്‍ ആക്രമണം;കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വാദങ്ങള്‍ പൊളിയുന്നു

എകെജി സെന്ററിന്‌ നേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയും വനിതാ നേതാവും പ്രതിപ്പട്ടികയിലെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടില്‍ ഗൂഢാലോചനയിൽ ഉന്നത കോൺഗ്രസ്‌ നേതൃത്വത്തിന്റെ പങ്ക്‌ കൂടുതൽ വ്യക്തമാകുന്നു.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അടുത്ത അനുയായി കൂടിയാണ്‌ രണ്ടാംപ്രതി സുഹൈൽ ഷാജഹാൻ.എ കെ ജി സെന്ററിന്‌ നേരെ ആക്രമണമുണ്ടായതിനു പിന്നാലെ തങ്ങൾക്ക്‌ ബന്ധമില്ലെന്ന്‌ കോൺഗ്രസ്‌ നേതൃത്വം വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വാദം പൊളിക്കുന്ന തെളിവുകളാണ്‌ നിരന്തരം പുറത്തുവന്നത്‌. ഒടുവിൽ ഒന്നാംപ്രതി യൂത്ത്‌കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ അറസ്റ്റിലായപ്പോഴും മയക്കുമരുന്ന്‌ കലർത്തിയ ചോക്ലേറ്റ്‌ നൽകി കുറ്റസമ്മതം നടത്തിച്ചുവെന്നാണ്‌ സുധാകരൻ അവകാശപ്പെട്ടത്‌.

ഈ അവകാശവാദങ്ങളെല്ലാം അസ്ഥാനത്താക്കിയാണ്‌ വ്യക്തമായ തെളിവുകളോടെ സുഹൈൽ ഷാജഹാനും നവ്യയും പ്രതികളായത്‌.മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെയും യൂത്ത്‌കോൺഗ്രസ്‌ നേതാക്കളുടെയും സന്തത സഹചാരികളാണ്‌ പ്രതിപ്പട്ടികയിലുള്ളവർ. യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിലാണ്‌ ജിതിൻ സ്ഫോടകവസ്തു എറിയാനെത്തിയത്‌. ജിതിനും സുഹൈലും നടത്തുന്ന ലോഡ്‌ജുകളിൽവച്ചാണ്‌ ഗൂഢാലോചന നടന്നതെന്ന വിവരം അന്വേഷകസംഘത്തിനുണ്ട്‌. ഇവിടെ നിത്യസന്ദർശകരായ യുവനേതാക്കളുൾപ്പെടെയുള്ളവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയവും ബലപ്പെടുകയാണ്‌.

എകെജി സെന്ററിനുനേരെ സ്ഫോടകവസ്തുവെറിഞ്ഞ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ബോസ്‌ യാത്രകളിലും സ്വകാര്യ വേളകളിലും സുധാകരനൊരുമിച്ചുള്ള സുഹൈലിന്‌ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിലും പങ്കുണ്ടെന്ന്‌ ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കൾതന്നെ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിൽ സുധാകരനെ സുഹൈൽ വിശേഷിപ്പിച്ചത്‌ ബോസ്‌ എന്നാണ്‌. വീട്ടിലെ ചടങ്ങുകളിൽ കെപിസിസി പ്രസിഡന്റ്‌ പങ്കെടുത്ത ചിത്രങ്ങളും എഫ്‌ബിയിൽ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

രാഹുൽഗാന്ധി നയിച്ച ഭാരത്‌ ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോൾ പ്രധാന സംഘാടകനായിരുന്നു.നേരത്തേ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച ദിവസം സുഹൈലും അതേ വിമാനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ച പ്രതികളുമായും അടുത്തബന്ധമുണ്ട്‌.

സംഭവത്തിൽ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്‌.എ കെ ജി സെന്റർ ആക്രമണക്കേസിലെ പ്രതി ടി നവ്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിൽ ആർഎസ്‌പിയുടെ പ്രതിനിധിയായാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിയായത്‌. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്‍റെ സജീവ പ്രവർത്തക
ആകുകയാണുണ്ടായത്

Eng­lish Summary:
AKG Cen­ter attack; Con­gress lead­er­ship’s argu­ments fall apart

You may also like this video:

Exit mobile version